മലന്പുഴ സെന്റ് ജൂഡ്സ് പള്ളി തിരുനാളിനു കൊടിയേറി
1263282
Monday, January 30, 2023 12:47 AM IST
മലന്പുഴ: സെന്റ് ജൂഡ്സ് പള്ളിയിൽ വിശുദ്ധ യൂദാ തദേവൂസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി.
ഇന്നലെ രാവിലെ എട്ടിന് തത്തമംഗലം സെന്റ് മേരീസ് ഫൊറോനപള്ളി വികാരി ഫാ. ബെറ്റ്സണ്‍ തൂക്കുപറന്പിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി, ലദീഞ്ഞ്, നൊവേന, കൊടിയേറ്റ് എന്നിവയുണ്ടായി.
വെള്ളി വരെ എല്ലാ ദിവസവും വൈകീട്ട് 4.30ന് ജപമാല, ദിവ്യബലി, നൊവേന എന്നിവയുണ്ടാകും. തിരുനാൾ തലേന്നായ ശനി വൈകീട്ട് നാലിന് ഇടവകാദിനാചരണം. ജപമാല,ദിവ്യബലി, ആറിന് പൊതുസമ്മേളനം, കലാസന്ധ്യ. കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന വികാരി ഫാ: ബിജു കല്ലിങ്കൽ അധ്യക്ഷനാകും.തുടർന്ന് സ്നേഹവിരുന്ന്. തിരുനാൾ ദിവസമായ ഫെബ്രുവരി അഞ്ചിന് വൈകീട്ട് 3.30ന് പട്ടാന്പി സെന്റ് പോൾസ് പള്ളി വികാരി ഫാ: എൽജോ കുറ്റിക്കാടന്റെ മുഖ്യകാർമികത്ത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനയിൽ ജിം ഓഫ്സെറ്റ് ഡയറക്ടർ ഫാ.സിജോ കാരീക്കാട്ട് വചന സന്ദേശം നൽകും.
തുടർന്ന് മലന്പുഴ കുരിശടിയിലേക്ക് തിരുനാൾ പ്രദിക്ഷണം. തിങ്കൾ രാവിലെ 6.30 ന് ഇടവകയിലെ മരിച്ചവർക്കു വേണ്ടിയുള്ള ഓർമദിനാചരണത്തോടെ തിരൂനാൾ കൊടിയിറങ്ങും.
വികാരി ഫാ.ആൻസണ്‍ മേച്ചേരി, കൈക്കാരന്മാരായ ജോസ്പതിയാമറ്റത്തിൽ, വർഗ്ഗീസ് കൊള്ളന്നൂർ, കണ്‍വീനർമാരായ സെബാസ്ത്യൻ പതിയാമറ്റത്തിൽ, ജോണ്‍ പട്ടാശ്ശേരി എന്നിവർ തിരുനാൾ പരിപാടികൾക്ക് നേതൃത്വം നൽകും.