എഐ ക്യാമറ: തത്തമംഗലത്തും നെന്മാറയിലും കോൺഗ്രസ് പ്രതിഷേധം
1300499
Tuesday, June 6, 2023 12:36 AM IST
തത്തമംഗലം: എഐ ക്യമറ അഴിമതി അന്വേഷിക്കണമെന്നാവശ്യപെട്ടുകൊണ്ട് തത്തമംഗലം മണ്ഡലം കമ്മറ്റി നടത്തിയ ധർണ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് കെ.മധു ഉദ്ഘാടനം ചെയ്തു.
മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ.സദാനന്ദൻ കർഷക കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.മോഹനൻ, ബ്ലോക്ക് കോണ്ഗ്രസ് സെക്രട്ടറി മുരളി തറക്കളം, ആർ.ശ്രീജിത്ത് യൂത്ത് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് എൻ.സി. സനാദനൻ മുഹമ്മദ് ഫാറൂഖ്, ഷീല തുടങ്ങിയവർ പ്രസംഗിച്ചു.
കോണ്ഗ്രസ് പ്രതിഷേധ ധർണ
ആലത്തൂർ : അഴിമതി കാമറയിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും സ്വജനകളുടെ പോക്കറ്റിൽ എത്തുന്ന രീതിയിൽ ആണ് കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത് കെപിസിസി മെന്പർ വി.സുദർശൻ പറഞ്ഞു. എഐ ക്യാമറ അഴിമതിക്കെതിരെ ആലത്തൂർ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പള്ളത്ത്സോമൻ അധ്യക്ഷനായി. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ വി.കനകാംബരൻ, കെ.വി. കണ്ണൻ എന്നിവർ പ്രസംഗിച്ചു.