യു​ഡിഎഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബസം​ഗ​മം
Thursday, April 18, 2024 1:48 AM IST
ഷൊർ​ണൂ​ർ:​ യു​ഡിഎഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബസം​ഗ​മം ന​ട​ത്തി. സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​തനി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ കേ​ന്ദ്ര​ത്തെപ്പോലെ കേ​ര​ള സ​ർ​ക്കാ​രും പൂ​ർ​ണപ​രാ​ജ​യ​മാ​ണെ​ന്ന് മു​സ്‌ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കുട്ടി കു​റ്റ​പ്പെ​ടു​ത്തി.

കു​മ്പി​ടി പ​ള്ളി ബ​സാ​റി​ൽ ആ​ന​ക്ക​ര പ​ഞ്ചാ​യ​ത്ത് യുഡിഎ​ഫ് സം​ഘ​ടി​പ്പി​ച്ച കു​ടും​ബസം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പെ​ട്രോ​ളി​നും പാ​ച​കവാ​ത​ക​ത്തി​നും വി​ല വ​ർ​ധി​പ്പി​ച്ചു. നി​ത്യോ​പ​യോ​ഗസാ​ധ​ന​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത വി​ല​ക്ക​യ​റ്റ​ത്തി​ൽ ജ​നം പൊ​റു​തി​മു​ട്ടി.

തൊ​ഴി​ലി​ല്ലാ​യ്മ പ​തി​ന്മട​ങ്ങാ​യി. മ​ത​നി​ര​പേ​ക്ഷ​ത​യും ജ​ന​ക്ഷേ​മ​വും ത​കി​ടംമ​റി​ച്ച​വ​രെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ ക​യ​റ്റാ​തി​രി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യാ മു​ന്ന​ണി ന​ട​ത്തു​ന്ന​ത്.

അ​തി​നു മ​തേ​ത​ര ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളു​ടെ പി​ന്തു​ണ വ​ർ​ധി​ച്ചുവ​രു​ന്ന ശു​ഭ​ക​ര​മാ​യ വാ​ർ​ത്ത​ക​ളാ​ണ് തെര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കും​തോ​റും കേ​ൾ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യുഡിഎ​ഫ് ആ​ന​ക്ക​ര പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ സ​ലീം കൂ​ട​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​വി. ബാ​ല​ച​ന്ദ്ര​ൻ, പിഇ​എ സ​ലാം, സി​ദ്ദീ​ഖ​ലി രാ​ങ്ങാ​ട്ടൂ​ർ, ഖ​ദീ​ജ ന​ർ​ഗീ​സ്, കെ.​മു​ഹ​മ്മ​ദ്, പി.​എം അ​സീ​സ്, കെ.​പി. മു​ഹ​മ്മ​ദ്, ബ​ഷീ​ർ കു​മ്പി​ടി, പി.​ബാ​ല​കൃ​ഷ്ണ​ൻ, വ​ന​ജ മോ​ഹ​ന​ൻ, ഗി​രി​ജ മോ​ഹ​ന​ൻ, റൂ​ബി​യ മോ​ഹ​ന​ൻ, സി.​ടി സെ​യ്ത​ല​വി, പു​ല്ലാ​ര മു​ഹ​മ്മ​ദ്, സി.​കെ നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, സി.​അ​ബ്ദു, സ​വി​ത ടീ​ച്ച​ർ പ്ര​സം​ഗി​ച്ചു.