തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ ഓ​​​ഗ​​​സ്റ്റ് 14ന് ​​​വി​​​ഭ​​​ജ​​​ന​​​ഭീ​​​തി ദി​​​നാ​​​ച​​​ര​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന ഗ​​​വ​​​ർ​​​ണ​​​റു​​​ടെ സ​​​ർ​​​ക്കു​​​ല​​​ർ ന​​​ട​​​പ്പാ​​​ക്ക​​​രു​​​തെ​​​ന്നു സ​​​ർ​​​ക്കാ​​​ർ.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ വി​​​ഭ​​​ജ​​​നഭീ​​​തി​​​ദി​​​നാ​​​ച​​​ര​​​ണ​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് സെ​​​മി​​​നാ​​​റു​​​ക​​​ളും നാ​​​ട​​​ക​​​ങ്ങ​​​ളും ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​ർ​​​ക്ക് സ​​​ർ​​​ക്കു​​​ല​​​ർ അ​​​യ​​​ച്ച​​​ത്.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വീ​​​ണ്ടും ന​​​ല്കി​​​യ അ​​​റി​​​യി​​​പ്പി​​​ൽ ഓ​​​രോ കോ​​​ള​​​ജിലും ന​​​ട​​​ത്തി​​​യ കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഒ​​​രു വി​​​വ​​​ര​​​ണ​​​ം ന​​​ല്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും വ​​​ച്ചി​​​രു​​​ന്നു.സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു ദി​​​നം ആ​​​ച​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം വ​​​ന്ന​​​ത്.


എ​​​ന്നാ​​​ൽ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ രം​​​ഗ​​​ത്തെ​​​ത്തി. ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു പ​​​രി​​​പാ​​​ടി ന​​​ട​​​ത്തേ​​​ണ്ടെ​​​ന്നും പ​​​രി​​​പാ​​​ടി മ​​​തധ്രുവീ​​​ക​​​ര​​​ണ​​​ത്തി​​​നും സാ​​​മു​​​ദാ​​​യി​​​ക സ്പ​​​ർ​​​ധ​​​യ്ക്കും ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്ന് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി ആ​​​ർ. ബി​​​ന്ദു വ്യ​​​ക്ത​​​മാ​​​ക്കി.

ചാ​​​ൻ​​​സ​​​ല​​​റാ​​​യ ഗ​​​വ​​​ർ​​​ണ​​​ർ വി​​​ഭ​​​ജ​​​ന​​​ഭീ​​​തിദി​​​നാ​​​ച​​​ര​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും പ്രോ ​​​ചാ​​​ൻ​​​സ​​​റാ​​​യ വ​​​കു​​​പ്പു മ​​​ന്ത്രി പ​​​രി​​​പാ​​​ടി ന​​​ട​​​ത്ത​​​രു​​​തെ​​​ന്നും നി​​​ല​​​പാ​​​ടു​​​മാ​​​യി രം​​​ഗ​​​ത്തു വ​​​ന്ന​​​തോ​​​ടെ യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി​​​രി​​​ക്കു​​​ന്ന​​​ത് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ അ​​​ധി​​​കൃ​​​ത​​​രാ​​​ണ്.

ഇ​​​തി​​​നി​​​ടെ, ദി​​​നാ​​​ച​​​ര​​​ണം ന​​​ട​​​ത്തി​​​യാ​​​ൽ ത​​​ട​​​യു​​​മെ​​​ന്ന് കെ​​​എ​​​സ്‌​​​യു​​​വും എ​​​സ്എ​​​ഫ്ഐ​​​യും അ​​​റി​​​യി​​​ച്ചു.