കെ. സുധാകരന്റെ ഹര്‍ജി മാറ്റി
Saturday, May 25, 2019 1:58 AM IST
കൊച്ചി : വ്യവസായ മന്ത്രി ഇ.പി. ജയരാജനെ 24 വര്‍ഷം മുമ്പ് ട്രെയിന്‍ യാത്രയ്ക്കിടെ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനാക്കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതികോണ്ഗ്രസ് നേതാവ് കെ. സുധാകരനും മൂന്നാം പ്രതി രാജീവനും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ജൂണ്‍ 14 നു പരിഗണിക്കാന്‍ മാറ്റി.
1995 ഏപ്രില്‍ 12 നാണ് രാജധാനി എക്സ്പ്രസില്‍ സഞ്ചരിക്കവെ ആന്ധ്രയില്‍ വച്ച് ജയരാജന് വെടിയേറ്റത്. പിടിയിലായ പ്രതികള്‍ നല്കിയ മൊഴിയെത്തുടര്‍ന്നാണ് സുധാകരനെ ഗൂഢാലോചനക്കേസില്‍ പ്രതിയാക്കിയത്. തിരുവനന്തപുരം അഡിഷണൽ സെഷന്‍സ് കോടതി പരിഗണിക്കുന്ന ഈ കേസില്‍ നിന്ന് ഒഴിവാക്കാനാണ് സുധാകരനും രാജീവനും ഹര്‍ജി നല്‍കിയിട്ടുള്ളത്.