ഒബിസി പോസ്റ്റ് മട്രിക് സ്കോളർഷിപ്പ്
Tuesday, August 20, 2019 12:01 AM IST
തിരുവനന്തപുരം: ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകൾക്ക് പഠിക്കുന്ന ഒബിസി വിഭാഗം വിദ്യാർഥികൾക്ക് പോസ്റ്റ് മട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തിയതി സെപ്റ്റംബർ ഏഴുവരെ നീട്ടി.
സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലും, അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐഐടി, ഐഎംഎം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും മെറിറ്റിലോ റിസർവേഷനിലോ പ്രവേശനം ലഭിച്ചവരായിരിക്കണം. വിശദാംശങ്ങൾ www.bcdd.kerala.gov.in ൽ ലഭിക്കും.