സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭാ സിനഡ് തുടരുന്നു
Wednesday, August 21, 2019 12:12 AM IST
കൊച്ചി: സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭാ സിനഡ് സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടരുന്നു. സിനഡിന്റെ രണ്ടാം ദിവസത്തെ ദിവ്യബലിക്കു തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് നേതൃത്വം നല്കി. എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സിനഡ് പ്രാർഥനാപൂർവം ചർച്ച ചെയ്യുകയാണ്. പ്രശ്നപരിഹാരത്തിനുള്ള വിവിധ സാധ്യതകൾ സിനഡിൽ വിലയിരുത്തപ്പെട്ടു.
ഈ വിഷയവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൽനിന്നു മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നു സഭയുടെ മീഡിയാ കമ്മീഷൻ അഭ്യർഥിച്ചു. സമരഭീഷണികളോ ബാഹ്യസമ്മർദങ്ങളോ സിനഡിന്റെ തീരുമാനങ്ങളെ യാതൊരുവിധത്തിലും സ്വാധീനിക്കാൻ പാടില്ലെന്നു സിനഡ് ഐക്യകണ്ഠ്യേന തീരുമാനിച്ചു. ദൈവഹിതപ്രകാരം തീരുമാനങ്ങളെടുക്കുവാൻ വിശ്വാസികൾ തുടർന്നും സഹകരിക്കുകയും പ്രാർഥിക്കുകയും ചെയ്യണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എല്ലാ വിശ്വാസികളോടും ആഹ്വാനം ചെയ്തു.