മാറുന്ന ദൃശ്യമാധ്യമ സങ്കേതങ്ങൾ; ദേശീയ ശില്പശാല
Wednesday, August 21, 2019 11:43 PM IST
കൊച്ചി: ദൃശ്യമാധ്യമ രംഗത്തെ പുത്തൻ സാങ്കേതികമാറ്റങ്ങൾ മാധ്യമപ്രവർത്തകരെ പരിചയപ്പെടുത്താനും പ്രാഥമിക പരിശീലനം ലഭ്യമാക്കാനും കേരള മീഡിയ അക്കാദമി ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു. 31ന് തിരുവനന്തപുരം വിൻഡ്സർ രാജധാനി കണ്വൻഷൻ സെന്ററിലാണ് ശില്പശാല. മായാ അക്കാഡമി ഓഫ് സിനിമാറ്റിക്സും കേസരി സ്മാരക ജേർണലിസ്റ്റ്സ് ട്രസ്റ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ 9.30ന് മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഐടി അറ്റ് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ അൻവർ സാദത്ത് ശില്പശാല ഉദ്ഘാടനം ചെയ്യും. താല്പര്യമുള്ളവർക്ക് ഓഗസ്റ്റ് 25ന് വൈകുന്നേരം അഞ്ചുവരെ keralamediaacad [email protected] എന്ന ഇ-മെയിലിലോ 9061593969 എന്ന വാട്ട്സ് ആപ് നന്പരിലോ 0471-2726275 എന്ന ഫോണ് നന്പറിലോ രജിസ്റ്റർ ചെയ്യാം.