എസ്എഫ്ഐ നേതാവിന്റെ വീട്ടിൽനിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കാര്യക്ഷമമല്ല: കെഎസ്യു
Thursday, August 22, 2019 12:48 AM IST
തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നു സർവകലാശാല ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിൽ ആരംഭിച്ച ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്.
മാർക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സർവകലാശാല കേന്ദ്രീകരിച്ച് വൻ തട്ടിപ്പാണ് നടന്നിട്ടുള്ളത്. എന്നാൽ ഈ തട്ടിപ്പ് അന്വേഷിക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ലെന്നു അഭിജിത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഈ കേസുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് തുടരുന്നത്.
പി എസ് സി അഴിമതി രഹിതമാക്കണമെന്നാവശ്യപ്പെട്ട് 26 മുതൽ 28 വരെ സംസ്ഥാന കോളജ് കാന്പസുകളിൽ പ്രചാരണം നടത്തും. തുടർന്ന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സമരം വ്യാപിക്കുമെന്നും അഭിജിത്ത് പറഞ്ഞു.