നിയമസഭാ മാധ്യമ അവാർഡ് പ്രഖ്യാപിച്ചു
Friday, August 23, 2019 12:36 AM IST
തിരുവനന്തപുരം: നിയമസഭ നല്കുന്ന വിവിധ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ അവാർഡിന് മലയാള മനോരമയിലെ ജോണി ലൂക്കോസ് അർഹനായി. ദൃശ്യമാധ്യമ അവാർഡ് മനോരമ ന്യൂസിലെ വിനു മോഹനനാണ്. അന്വേഷണാത്മക റിപ്പോർട്ടിന് അച്ചടിവിഭാഗത്തിൽ സമകാലിക മലയാളം വാരികയിലെ രേഖാ ചന്ദ്രയും ദൃശ്യവിഭാഗത്തിൽ കൈരളി ടിവിയിലെ കെ.രാജേന്ദ്രനും അർഹനായി.
നിയമസഭാ റിപ്പോർട്ടിംഗിനുള്ള ജി.കാർത്തികേയൻ അവാർഡ് അച്ചടിവിഭാഗത്തിൽ മാതൃഭൂമിയിലെ എസ്.എൻ. ജയപ്രകാശിനും ദൃശ്യവിഭാഗത്തിൽ മാതൃഭൂമിന്യൂസിലെ സി.എസ്. സീജിക്കും ലഭിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡെന്നു സ്പീക്കർ പത്രസമ്മേളനത്തിൽ അറിയിച്ചു.