കനറാ നോളഡ്ജ് ചാന്പ് 22ന്
Tuesday, September 17, 2019 11:31 PM IST
തിരുവനന്തപുരം: എട്ടു മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കായി കനറാ നോളഡ്ജ് ചാന്പ് 22ന് എറണാകുളത്ത് നടത്തുന്നു. ഒരു സ്കൂളിൽ നിന്ന് രണ്ടുപേർ വീതമുള്ള രണ്ടു ടീമുകൾക്ക് പങ്കെടുക്കാം. ഒന്നാം സമ്മാനം 50,000 രൂപയും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് 30,000 രൂപയും 20,000 രൂപയും സമ്മാനമായി നൽകുന്നു. വിജയികൾക്ക് ദേശീയതല സെമിഫൈനലിലേക്ക് യോഗ്യത നേടും. താൽപര്യമുള്ള വിദ്യാർഥികൾക്ക് സ്കൂൾ മുഖേന കേരളത്തിലെ ഏതെങ്കിലും കനറാ ബാങ്ക് ശാഖയിലോ ഓഫീസിലോ ബന്ധപ്പെടണം. ഫോണ്: 9447953241, 8971835110, 9946666080.