ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോ. ദേശീയ സമ്മേളനം
Wednesday, September 18, 2019 11:27 PM IST
തിരുവനന്തപുരം: ഓൾ ഇന്ത്യ എസ്ബിഐ എംപ്ലോയീസ് അസോസിയേഷന്റെ മൂന്നാമത് ദേശീയ സമ്മേളനം 21, 22 തീയതികളിൽ തിരുവനന്തപുരത്തു നടക്കും. വഴുതക്കാട് ടാഗോർ തിയറ്ററിൽ നടക്കുന്ന സമ്മേളനം 21ന് രാവിലെ പത്തിന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്. കൃഷ്ണ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ എൻ. കെ പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയാകും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.