മാർ ജോർജ് വലിയമറ്റം പ്രേഷിത അവാർഡ് മുല്ലക്കുടിയിൽ ചാക്കോച്ചന്
Wednesday, September 18, 2019 11:36 PM IST
തലശേരി: ചെറുപുഷ്പ മിഷൻലീഗ് തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ മാർ ജോർജ് വലിയമറ്റം പൗരോഹിത്യ ജൂബിലി സ്മാരക പ്രേഷിത അവാർഡിന് മുല്ലക്കുടിയിൽ ചാക്കോച്ചനെ തെരഞ്ഞെടുത്തതായി എക്സിക്യൂട്ടീവ് യോഗം അറിയിച്ചു. കാസർഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിൽപ്പെട്ട മലപ്പശേരിയിൽ പ്രവർത്തിച്ചുവരുന്ന ന്യൂമലബാർ പുനരധിവാസ കേന്ദ്രം ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടറാണ് മുല്ലക്കുടിയിൽ ചാക്കോച്ചൻ.