സിവിൽ സർവീസസ് മെയിൻ പരീക്ഷ 20 മുതൽ
Thursday, September 19, 2019 11:59 PM IST
തിരുവനന്തപുരം: യുപിഎസ്സി നടത്തുന്ന 2019 ലെ സിവിൽ സർവീസ് (മെയിൻ) പരീക്ഷ സെപ്റ്റംബർ 20,21,22,28,29 തീയതികളിൽ തിരുവനന്തപുരം വഴുതക്കാട് ഗവ. വിമൻസ് കോളജിൽ നടക്കും. രാവിലെ ഒൻപതുമുതലും ഉച്ചയ്ക്കുശേഷം രണ്ടു മുതലുമാണ് പരീക്ഷ. യുപിഎസ്സി വെബ്സൈറ്റിൽ നിന്നുളള അഡ്മിറ്റ് കാർഡും അതിൽ വ്യക്തമാക്കിയിട്ടുളള അംഗീകൃത തിരിച്ചറിയൽ രേഖയുടെ അസലും പരീക്ഷാർഥികൾ ഹാജരാക്കണം.
പരീക്ഷാ സമയം തുടങ്ങുന്നതിന് പത്ത് മിനിട്ടു മുമ്പ് പരീക്ഷാ കേന്ദ്രത്തിലെത്തിച്ചേരാത്ത വരെ പരീക്ഷയെഴുതാൻ അനുവദിക്കില്ല. പരീക്ഷാ കേന്ദ്രത്തിൽ മൊബൈൽ ഫോണോ ഡിജിറ്റൽ/സ്മാർട്ട് വാച്ചുകളോ മറ്റു വിവര സാങ്കേതിക ഉപകരണങ്ങളോ അനുവദിക്കില്ല.