ഡോ.കെ. ശിവനു ശ്രീ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരം
Sunday, September 22, 2019 12:06 AM IST
തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാൾ ട്രസ്റ്റിന്റെ ഈ വർഷത്തെ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരത്തിന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. ശിവൻ അർഹനായി. മൂന്നു ലക്ഷം രൂപയും പ്രശംസാ ഫലകവും അടങ്ങുന്നതാണു പുരസ്കാരം.
ഇന്ത്യൻ ബഹിരാകാശ രംഗത്തും ശാസ്ത്രരംഗത്തും കെ. ശിവൻ നൽകിയ അഭിമാനാർഹമായ നേട്ടങ്ങൾ പരിഗണിച്ചാണു പുരസ്കാരം സമ്മാനിക്കുന്നതെന്നു പുരസ്കാര നിർണയ സമിതി ചെയർമാൻ ടി.പി. ശ്രീനിവാസൻ പത്രസമ്മേളനത്തിൽ അറിയിച്ചു. മുൻമന്ത്രി വി. സുരേന്ദ്രൻപിള്ള, മാനേജിംഗ് ട്രസ്റ്റി ടി. സതീഷ് കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.