ജബൽപ്പൂരിൽ വാഹനാപകടത്തിൽ പുറപ്പുഴ സ്വദേശി മരിച്ചു
Sunday, October 13, 2019 12:02 AM IST
തൊടുപുഴ: മധ്യപ്രദേശിലെ ജബൽപ്പൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പുറപ്പുഴ സ്വദേശി മരിച്ചു. തയ്യിൽ പരേതനായ മത്തായിയുടെ മകൻ ജോസുകുട്ടിയാണ് (66) മരിച്ചത്. നേരത്തെ അവിടെ സ്വകാര്യ കന്പനിയിൽ ജീവനക്കാരനായിരുന്ന ജോസുകുട്ടി ജബൽപ്പൂരിൽ കുടുംബസമേതം താമസിക്കുകയായിരുന്നു.
ഇന്നലെ രാവിലെ ജോസുകുട്ടി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ജോസുകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: റ്റിൽഡ. മക്കൾ: ജിൻസി, ജിൻസൻ, ജയ്സണ്. ജോസുകുട്ടി.