വാഹനാപകടത്തിൽ എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു
Sunday, October 13, 2019 12:02 AM IST
കോഴഞ്ചേരി: വാഹന അപകടത്തിൽ എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോഴഞ്ചേരി തെക്കേമല വാലുമണ്ണിൽ എബിൻ സജിയെ ഗുരുതര പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കോഴഞ്ചേരി ഈസ്റ്റ് കല്ലുകാലായിൽ സാബു കുരുവിള-ഷൈനി ദന്പതികളുടെ ഏക മകൻ സ്റ്റാൻലി കെ. സാബുവാണ് (22 )മരിച്ചത്. ഇന്നലെ പുലർച്ചേ തിരുവനന്തപുരം - ചടയമംഗലം ശ്രീരംഗം വളവിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ വാഹനം ഇടിക്കുകയായിരുന്നു.
ഇടിച്ച വാഹനം നിർത്താതെ പോയി. രണ്ടു പേരും തിരുനെൽവേലി സത്യം എൻജിനിയറിംഗ് വിദ്യാർഥികളാണ്. ഇവർ വെള്ളിയാഴ്ച രാത്രി കോഴഞ്ചേരിയിൽനിന്നു തമിഴ്നാട്ടിലെ കോളജിലേക്കു പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. ഇടിച്ച വാഹനത്തിനായിചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റാൻലിയുടെ മൃതദേഹം കടയ്ക്കൽതാലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി.