ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ചെന്നിത്തലയ്ക്കില്ലെന്നു മുഖ്യമന്ത്രി
Sunday, October 13, 2019 12:26 AM IST
മഞ്ചേശ്വരം: മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റൈ വിശ്വാസിയാണെന്നും പ്രതിപക്ഷ നേതാവ് അദ്ദേഹത്തെ കപടഹിന്ദുവെന്ന് വിളിച്ചത് അല്പത്തമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശങ്കർ റൈയെ കപടഹിന്ദുവെന്ന് വിളിക്കാൻ ചെന്നിത്തലയുടെ കക്ഷത്തിൽ ആരാണ് ഹിന്ദുവിന്റെ അട്ടിപ്പേറവകാശം വച്ചുകൊടുത്തതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ഇടതുമുന്നണി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും രാഷ്ട്രീയം പറയുന്നില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു.