മിഷൻ ലീഗ് സ്ഥാപക നേതാവ് കുഞ്ഞേട്ടനെ അനുസ്മരിച്ചു
Monday, October 14, 2019 12:09 AM IST
മൂവാറ്റുപുഴ: മിഷൻ ലീഗ് സ്ഥാപക നേതാവ് കുഞ്ഞേട്ടൻ അനുസ്മരണം നടത്തി. പാലാ രൂപതയിലെ ചെമ്മലമറ്റം പള്ളിയിൽ ഫാ. സുഭാഷിന്റെ മുഖ്യകാർമികത്വത്തിൽ ലത്തീൻ റീത്തിൽ നടന്ന ദിവ്യബലിയെത്തുടർന്നു ചേർന്ന അനുസ്മരണ സമ്മേളനം സത്ന രൂപത മുൻ അധ്യക്ഷൻ മാർ മാത്യു വാണിയകിഴക്കേൽ ഉദ്ഘാടനം ചെയ്തു. മിഷൻ ലീഗ് സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം അധ്യക്ഷതവഹിച്ചു.
കുഞ്ഞേട്ടൻ പുരസ്കാരം മാനന്തവാടി രൂപതാംഗം സെബാസ്റ്റ്യൻ പറന്പിലിനു ചടങ്ങിൽ സമ്മാനിച്ചു. യുവജന പുരസ്കാരം, കുഞ്ഞേട്ടൻ സ്കോളർഷിപ്പ് എന്നിവ പാലാ രൂപത ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പഴേപറന്പിൽ യോഗത്തിൽ വിതരണം ചെയ്തു.
ഫാ. പ്രകാശ് മണ്ണൂരെട്ടൊണിൽ, ഫാ.തോമസ് ഐക്കരക്കാനായിൽ, ഫാ.സഖറിയാസ് ആലപ്പാട്ട് സിഎംഎൽ, ഫാ. ജോസഫ് കൈതോലിൽ, സിസ്റ്റർ ഷൈനി എസ്വിഎം, മിഷൻ ലീഗ് സംസ്ഥാന പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പിൽ, രൂപത പ്രസിഡന്റ് ജസ്റ്റിൻ വയലിൽ, ജോസ് കുഞ്ഞ് കാരക്കാട്ട്, അരുണ്‍ പുത്തൻപുര, ഷിനോ മോളത്ത്, ഐബി തോമസ്, ഫ്രാൻസിസ് കൊല്ലറേട്ട് എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ വിവിധ രൂപതകളിൽനിന്നായി 600ഓളം പേർ പങ്കെടുത്തു.