സംസ്ഥാനത്തെ 28 തദ്ദേശ സ്ഥാപന വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നു
Tuesday, October 15, 2019 11:59 PM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 12 ജില്ലകളിലെ 28 വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നതിന് നടപടികൾ സ്വീകരിക്കുവാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നിർദേശം നൽകി.
കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ഒരു വാർഡിലെയും വൈക്കം, ഷൊർണൂർ, ഒറ്റപ്പാലം, തലശേരി മുനിസിപ്പാലിറ്റികളിലെ ഓരോ വാർഡുകളിലേയും കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ രണ്ട് വാർഡുകളിലേയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 21 ഗ്രാമപഞ്ചായത്ത് വാർഡുകളിലേയും വോട്ടർപട്ടികയാണ് പുതുക്കുന്നത്.