മാർക്ക് കിട്ടിയവരിൽ ഉന്നതന്റെ മകനും
Saturday, October 19, 2019 12:35 AM IST
കോട്ടയം: ബിടെക് മാർക്ക് ദാനത്തിൽ രക്ഷപ്പെട്ട വിദ്യാർഥികളിൽ മറ്റൊരു ഉന്നതന്റെ മകനും. മോഡറേഷൻ മാർക്കിന് അപേക്ഷിച്ചവരിൽ ജഡ്ജിയുടെ മകനും ഉൾപ്പെടുന്നു. ഒരു വിഷയത്തിൽ തോറ്റതിൽ മോഡറേഷൻ ലഭിക്കുന്നതിനാണ് അപേക്ഷ നൽകിയത്. അപേക്ഷ സ്വീകരിച്ച യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർ സിൻഡിക്കറ്റ് തീരുമാനപ്രകാരം അധിക മാർക്ക് നൽകി സർട്ടിഫിക്കറ്റ് നല്കി.