നാലു തവണയും ഹാജരായില്ല; ലൂസി കളപ്പുരയ്ക്കലിന്റെ പരാതി വനിതാ കമ്മീഷൻ ഉപേക്ഷിച്ചു
Monday, October 21, 2019 11:18 PM IST
കൽപ്പറ്റ: നാലു തവണ സമയം നൽകിയിട്ടും ഹാജരാവാത്തതിനെത്തുടർന്നു ലൂസി കളപ്പുരക്കൽ നൽകിയ പരാതി വനിതാ കമ്മീഷൻ ഉപേക്ഷിച്ചു. ജില്ലയിൽ കഴിഞ്ഞ നാലു തവണ നടന്ന അദാലത്തുകളിലും ഹാജരാവാൻ ആവശ്യപ്പെട്ടു കമ്മീഷൻ സിസ്റ്റർ ലൂസിക്കു കത്ത് നൽകിയിരുന്നു. എന്നാൽ, കമ്മീഷനെ ബന്ധപ്പെടുകയോ അദാലത്തിൽ ഹാജരാവുകയോ ചെയ്തില്ലെന്ന് അധ്യക്ഷ എം.സി. ജോസഫൈൻ മാധ്യമങ്ങളോടു പറഞ്ഞു.
പരാതിക്കാരോടു കമ്മീഷനു മുന്പാകെ ഹാജരാകാൻ നിർദേശം നൽകിയാൽ രണ്ട് അവസരങ്ങളാണു സാധാരണ നിലയിൽ നൽകുന്നത്. എന്നാൽ, ലൂസിക്കു നാലുതവണ അവസരം നൽകി. എന്നാൽ, അവർ നിരുത്തരവാദപരമായാണ് ഈ വിഷയത്തിൽ ഇടപ്പെട്ടതെന്നും എം.സി. ജോസഫൈൻ പറഞ്ഞു.