പുതിയ സ്വശ്രയ സ്ഥാപനങ്ങളിലെ കുട്ടികൾക്കു യാത്രാ സൗജന്യമില്ല
Tuesday, October 22, 2019 11:53 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന സ്വാശ്രയ കോളജുകളിലേയും അണ് എയ്ഡഡ് സകൂളുകളിലേയും വിദ്യാർഥികൾക്ക് കെഎസ്ആർടിസി ബസുകളിൽ യാത്രാ സൗജന്യം ലഭിക്കില്ല. ഇതുസംബന്ധിച്ച് കെഎസ്ആർടിസി ഉത്തരവിറക്കി. നിലവിൽ ലഭിക്കുന്ന കണ്സഷന് യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് കെഎആർടിസി അറിയിച്ചു. നിലവിൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് പൂർണമായി സൗജന്യയാത്രയാണ് അനുവദിക്കുന്നത്. കാർഡിന് വിലയായി പത്തു രൂപ മാത്രമാണ് ഈടാക്കുന്നത്. ഡിഗ്രിതലത്തിലും പോളിടെക്നിക് തലത്തിലും 75 ശതമാനം കണ്സഷൻ നൽകുന്നു.