ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നു മൊഴി
Wednesday, October 23, 2019 12:09 AM IST
തിരുവനന്തപുരം: സിസ്റ്റർ അഭയ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നു മുൻ ഫോറൻസിക് ഉദ്യോഗസ്ഥർ മൊഴി നൽകി. തിരുവനന്തപുരം ഫോറൻസിക് ലാബിലെ മുൻ കെമിക്കൽ എക്സാമിനർ ആർ.ഗീത, കെമിക്കൽ അനലിസ്റ്റ് കെ. ചിത്ര എന്നിവരാണ് സിബിഐ കോടതിയിൽ മൊഴി നൽകിയത്. ക്രിസ്റ്റൽ രൂപത്തിലുള്ള ചില പദാർഥങ്ങൾ അഭയയുടെ ശരീരത്തിൽ കണ്ടിരുന്നു. എന്നാൽ ഇത് സ്ത്രീശരീരങ്ങളിൽ കാണാറുള്ള വ്യതിയാനം മാത്രം ആയിരുന്നു എന്നും സാക്ഷി കൂട്ടിച്ചേർത്തു.