ബസ് സ്കൂട്ടറിലിടിച്ച് ഗൃഹനാഥൻ മരിച്ചു
Monday, November 11, 2019 11:18 PM IST
വാഴക്കുളം: സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തൊടുപുഴ കാഞ്ഞിരമറ്റം കിഴക്കയിൽ (പുളിക്കൽ) പരേതനായ കൃഷ്ണപിള്ളയുടെ മകൻ ശശിധരൻ പിള്ള (66) യാണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെ കദളിക്കാട് തെക്കുംമല കവലയ്ക്കു സമീപം ഹൈറേഞ്ച് ടൈൽസിനു മുന്നിലാണ് അപകടം.
ടൈൽസ് കടയിൽനിന്നു തൊടുപുഴ ഭാഗത്തേക്ക് പോകാനായി സ്കൂട്ടർ തിരിച്ചപ്പോൾ തൊടുപുഴയിൽനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്കു വരികയായിരുന്ന സ്വകാര്യ ബസിനടിയിൽപ്പെടുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ബസിന്റെ ചക്രം തലയിലൂടെ കയറിയിറങ്ങി.
കാഞ്ഞിരമറ്റത്ത് പ്രസ് നടത്തുകയായിരുന്നു ശശിധരൻ പിള്ള. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ.
ഭാര്യ: മിനി പാലാ പൂവരണി കുന്നുകൈയിൽ കുടുംബാംഗം. മക്കൾ: മഞ്ജു, പരേതനായ സഞ്ജു. മരുമകൻ: രഞ്ജിത്ത് ആൽത്തറ ഗുരുവായൂർ (ഖത്തർ).