മുല്ലപ്പെരിയാർ: ആളുകളെ മാറ്റേണ്ടതില്ലെന്ന് മുഖ്യമന്ത്രി
Tuesday, November 12, 2019 12:37 AM IST
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് അനാവശ്യ ഭീതി സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളിലേക്കു പോകേണ്ടതില്ലെന്നും പ്രദേശത്തുനിന്നു ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
മുല്ലപ്പെരിയാർ അണക്കെട്ടു സംബന്ധമായ കേരളത്തിന്റെ ആശങ്കകൾ മൂന്നംഗ സൂപ്പർവൈസറി കമ്മിറ്റിക്കു മുന്പിലും കേന്ദ്രസർക്കാരിന്റെ ജലശക്തി മന്ത്രാലയം മുന്പാകെയും ഉന്നയിച്ചിട്ടുണ്ടെന്നും ഇ. എസ്. ബിജിമോൾ, ബി.ഡി. ദേവസി, കെ. സുരേഷ്കുറുപ്പ്, ഡോ. എൻ. ജയരാജ്, പി.സി. ജോർജ്, രമേശ് ചെന്നിത്തല എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.