മോഹൻലാലിനെതിരായ ഹർജി മാറ്റി
Tuesday, November 12, 2019 12:37 AM IST
കൊച്ചി: നടൻ മോഹൻലാലിന്റെ വീട്ടിൽനിന്നു പിടിച്ചെടുത്ത ആനക്കൊന്പുകൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകിയ വനംവകുപ്പ് നടപടിക്കെതിരായ ഹർജി ഹൈക്കോടതി ഒരു മാസത്തിനുശേഷം പരിഗണിക്കാനായി മാറ്റി. കേസിലെ എതിർകക്ഷിയും ആനക്കൊന്പ് നൽകിയ കേസിൽ പ്രതിയുമായ തൃപ്പൂണിത്തുറ എരൂർ സ്വദേശി കെ. കൃഷ്ണകുമാർ മരിച്ചവിവരം മോഹൻലാലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് കേസ് മാറ്റിയത്.