പാലാ സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജിന് അക്ഷയ ഊർജ പുരസ്കാരം
Tuesday, November 12, 2019 11:14 PM IST
പാലാ: സംസ്ഥാന അക്ഷയ ഊർജ അവാർഡ്-2018 പാലാ സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജ് കരസ്ഥമാക്കി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം. ശൃംഖലാ ബന്ധിത സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചതിലൂടെ പ്രതിവർഷം 100 ടണ്‍ കാർബൻ ബഹിർഗമനം കുറച്ചു.
ബയോഗ്യാസ് പ്ലാന്റ്, 2000 ലിറ്റർ സോളാർ വാട്ടർ ഹീറ്റർ എന്നിവയിലൂടെ കാന്റീൻ, ഹോസ്റ്റൽ എന്നിവിടങ്ങളിലെ പാചകവാതക ഉപയോഗം ഗണ്യമായി കുറച്ചു. മഴവെള്ള സംഭരണി, റീ-ചാർജിംഗ്, മലിനജല ശുദ്ധീകരണ പ്ലാന്റ് എന്നിവയും നേട്ടങ്ങളാണ്.
110 കിലോവാട്ട് സോളാർ പ്ലാന്റിനു പുറമേ 100 കിലോവാട്ട് പവർ പ്ലാന്റുംകൂടി സ്ഥാപിക്കാനുള്ള പദ്ധതി തുടങ്ങിയവയാണ് കോളജിനെ അവാർഡിന് അർഹമാക്കിയത്.