വാളയാർ സംഭവം; സാമൂഹ്യനീതി കർമസമിതി പ്രക്ഷോഭത്തിന്
Tuesday, November 12, 2019 11:17 PM IST
കൊച്ചി: വാളയാർ പെണ്‍കുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യനീതി കർമസമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും.
ഇതിന്റെ മുന്നോടിയായി 19ന് രാവിലെ 11ന് എറണാകുളം ടൗണ്‍ ഹാളിൽ സമരപ്രഖ്യാപന കണ്വൻഷൻ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പുനരന്വേഷണം സിബിഐയെ ഏല്പിക്കണമെന്നുംപെണ്കുട്ടികളുടെ വീട്ടുകാർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
എൻ.കെ. നീലകണ്ഠൻ മാസ്റ്റർ, ക്യാപ്റ്റൻ സുന്ദരം, പി. ശ്യാം രാജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.