പള്ളി സ്വത്തിനു പ്രത്യേക നിയമം: കോടതി നിലപാട് തേടി
Wednesday, November 13, 2019 12:00 AM IST
കൊച്ചി: ക്രൈസ്തവ ദേവാലയങ്ങളുടെ സ്വത്തും സന്പത്തും കൈകാര്യം ചെയ്യാൻ പ്രത്യേക നിയമമുണ്ടാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. കോട്ടയം സ്വദേശികളായ സന്തോഷ് തോമസ്, കെന്നഡി എം. ജോർജ്, ഇമ്മാനുവൽ തോമസ് മത്തായി, വത്സൻ തന്പു എന്നിവർ നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ചിന്റെ നിർദേശം.