ആൾക്കൂട്ട ആക്രമണം: യുവാവ് ജീവനൊടുക്കി
Wednesday, November 13, 2019 12:00 AM IST
മലപ്പുറം: ആൾക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് വിഷം ഉള്ളിൽ ചെന്ന് മരിച്ചു. കോട്ടയ്ക്കൽ പുതുപ്പറന്പിൽ താമസിക്കുന്ന നിലന്പൂർ സ്വദേശി പൊറ്റയിൽ ഹൈദരലിയുടെ മകൻ ഷാഹിർ (22) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഒരു സംഘമാളുകൾ ചേർന്നു പുതുപറന്പിൽ വച്ച് ഷാഹിറിനെ മർദിച്ച് അവശനാക്കിയിരുന്നു. പ്രണയത്തിന്റെ പേരിൽ പെൺകുട്ടിയുടെ ബന്ധുക്കളടക്കമുള്ള ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ മനംനൊന്താണ് യുവാവ് മരിച്ചതെന്നു ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു.