എച്ച്പി പന്പുകൾ അടച്ചിടും
Wednesday, November 13, 2019 11:39 PM IST
കോട്ടയം: ഹിന്ദുസ്ഥാൻ പെട്രോളിയം മണർകാട് ജംഗ്ഷനിലെ മണർകാട് ഫ്യൂവൽസ് പന്പ് അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ചു കോട്ടയം ജില്ലയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പന്പുകൾ ഇന്ന് ഉച്ചകഴിഞ്ഞു രണ്ടു മുതൽ വൈകുന്നേരം അഞ്ചു വരെ അടച്ചിട്ട് സമരം നടത്തുമെന്നു കോട്ടയം ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ.
എച്ച്പിസിഎലിന്റെ റീജണൽ മാനേജറുടെ നിർദേശപ്രകാരം സെയിൽസ് ഓഫീസർ അകാരണമായി മണർകാട് ഫ്യൂവൽസിന്റെ പെട്രോൾ പന്പ് അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ചാണു മറ്റു പന്പുകൾ അടച്ച് ഇന്നു സമരം ചെയ്യുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് സുനിൽ ഏബ്രഹാം, ട്രഷറർ എസ്. അനീഷ് എന്നിവർ പറഞ്ഞു.