പന്പയിലേക്കു ചെറുവാഹനങ്ങൾ കടത്തിവിടും
Wednesday, November 20, 2019 12:07 AM IST
ശബരിമല: നിലയ്ക്കലിൽനിന്നു പന്പയിലേക്കു തീർഥാടകരുമായെത്തുന്ന ചെറുവാഹനങ്ങൾ കടത്തിവിടാൻ തീരുമാനം. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോടതിയുടെ അനുമതി ലഭിച്ചാൽ തീരുമാനം നടപ്പിലാകും. ഡ്രൈവർമാരുള്ള വാഹനങ്ങളാണു പന്പയിലേക്ക് അയയ്ക്കുന്നത്. അയ്യപ്പഭക്തരെ പന്പയിൽ ഇറക്കിയശേഷം ഇവ നിലയ്ക്കലിലെത്തി പാർക്ക് ചെയ്യണം. ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്ക് വാഹനങ്ങൾ പന്പയിലേക്കു വിളിച്ച് അതിൽ മടങ്ങാം.