വിവരാവകാശ നിയമം: ശില്പശാല നടത്തി
Wednesday, November 20, 2019 11:32 PM IST
കൊച്ചി: ഔദ്യോഗിക സംവിധാനത്തെ ബാധിച്ചിട്ടുളള ചുവപ്പുനാടപോലെയുളള അനഭിലഷണീയ പ്രവണതകള്‍ക്കെതിരേ ഉപയോഗിക്കാവുന്ന ശക്തമായ ഒരു ആയുധമാണ് വിവരാവകാശനിയമമെന്നു സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോള്‍. ഭരണ സുതാര്യത ഉറപ്പാക്കുന്നതിനായി നിര്‍മിച്ച ഈ നിയമം ഫലപ്രദമായി നടപ്പാക്കാൻ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും പരസ്പരം കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വിവരാവകാശ കമ്മീഷനും കേരള മീഡിയ അക്കാഡമിയും സംയുക്തമായി ഉദ്യോഗസ്ഥര്‍ക്കും മാധ്യമ വിദ്യാര്‍ഥികള്‍ക്കുമായി സംഘടിപ്പിച്ച വിവരാവകാശ നിയമത്തിലുള്ള ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള മീഡിയ അക്കാഡമി ചെയര്മാന് ആര്.എസ്. ബാബു അധ്യക്ഷത വഹിച്ചു.