മറയൂരിൽ നിന്നു ചന്ദനമരങ്ങൾ മോഷണം പോയി
Wednesday, November 20, 2019 11:42 PM IST
തിരുവനന്തപുരം : മറയൂർ ചന്ദന ഡിവിഷനിൽ ഈ വർഷം എട്ടു ചന്ദന മരങ്ങളും രണ്ടു ചന്ദന ശിഖരങ്ങളും ഏഴു ചന്ദനക്കുറ്റികളും മോഷണം പോയതായി മന്ത്രി കെ.രാജു അറിയിച്ചു. ചന്ദന സംരക്ഷണത്തിനായി 20.05 കിലോമീറ്റർ ദൂരത്തിൽ ചെയിൻ ലിങ്ക്ഡ് വേലി നിർമിച്ചിട്ടുണ്ട്. ചന്ദന മോഷണവുമായി ബന്ധപ്പെട്ട് 15 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.1.22 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. കേസുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തു. 226 കിലോ ചന്ദനവും 323 കിലോ ചന്ദനപൊടിയും 416 ചന്ദന ചിപ്സും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി.പി.സജീന്ദ്രന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.