സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്സുമാർക്ക് അവസരം
Thursday, December 5, 2019 11:12 PM IST
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിൽ വനിത നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. ബിഎസ്സി, എംഎസ്സി, പിഎച്ച്ഡി യോഗ്യതയുള്ള വനിത നഴ്സുമാർക്കാണ് അവസരം. കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ, കുട്ടികൾ, നിയോനാറ്റൽ), കാർഡിയാക് സർജറി, എമർജൻസി, ഓങ്കോളജി വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പട്ടിക പ്രകാരം ഡിസംബർ 23 മുതൽ 27 വരെ കൊച്ചിയിലും, ബംഗളൂരുവിലും അഭിമുഖം നടക്കും. താല്പര്യമുള്ളവർ www.no rkaroots.org യിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 19. 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നു മിസ്ഡ് കോൾ സേവനം).