പ്ലാസ്റ്റിക് നിരോധനം: സാവകാശം തേടി വ്യവസായികൾ
Friday, December 6, 2019 12:53 AM IST
കൊച്ചി: ജനുവരി ഒന്നിനു സംസ്ഥാനത്തു പ്രാബല്യത്തിൽ വരുന്ന പ്ലാസ്റ്റിക് നിരോധത്തിന്റെ സമയ പരിധി പുനഃപരിശോധിക്കണമെന്നു പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷൻ. ഘട്ടംഘട്ടമായി നിയമം നടപ്പാക്കണമെന്നും പെട്ടെന്നുള്ള നിരോധനം ഈ മേഖലയിലെ വ്യാപാരി വ്യവസായികളെ സാരമായി ബാധിക്കുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
നിരോധനം പെട്ടെന്നു നടപ്പാക്കിയാൽ സ്റ്റോക്കുള്ള സാധനങ്ങൾ ഉപയോഗിക്കാൻ സാധിക്കാതെ വരും. സാന്പത്തിക മാന്ദ്യം, നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കൽ, രണ്ടുതവണ തുടർച്ചയായുണ്ടായ പ്രളയം തുടങ്ങി വിവിധ കാരണങ്ങളാൽ ചെറുകിട വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ഇതു വലിയ തിരിച്ചടിയാകും. പ്ലാസ്റ്റിക് ഉത്പാദകർക്ക് ആയിരം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാവുക-അസോസിയേഷൻ ചൂണ്ടിക്കാട്ടി.