പ്രതിഷേധം: കെസിവൈഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി
Wednesday, December 11, 2019 12:25 AM IST
ആലപ്പുഴ: സന്യാസസഭയിൽനിന്നും പുറത്താക്കപ്പെട്ട കന്യാസ്ത്രീയുടെ വിവാദ പുസ്തകത്തിനെതിരേ പ്രതിഷേധവുമായി എത്തിയ യുവജ്യോതി കെസിവൈഎം യുവജന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സമരക്കാരെ യാതൊരു പ്രകോപനങ്ങളും ഇല്ലാതെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു എന്ന് സംഘടന പരാതിപ്പെട്ടു.
പ്രവർത്തകരെ അറസ്റ്റ് ചെയ്തത് ഭരണഘടന ഉറപ്പുനൽകുന്ന സമ്മേളിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യത്തിലേക്കുള്ള പോലീസിന്റെ കടന്നുകയറ്റമാണെന്ന് കെസിവൈഎം രൂപത പ്രസിഡന്റ് എം.ജെ. ഇമ്മാനുവൽ ആരോപിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി സ്റ്റേഷനിൽനിന്ന് മോചിതരായശേഷം വിവാദപുസ്തകം പ്രതീകാത്മകമായി കത്തിച്ചു. പ്രതിഷേധത്തിനു നേതൃത്വം നൽകിയ ആലപ്പുഴ രൂപത പ്രസിഡന്റ് എം.ജെ. ഇമ്മാനുവൽ, വൈസ് പ്രസിഡന്റ് കെവിൻ ജൂഡ്, ജോ. സെക്രട്ടറി അഡ്രിൻ ജോസഫ്, ഖജാൻജി കിരണ്‍ ആൽബിൻ, രൂപത സമിതിയഗങ്ങൾ ആയ ടോം ചെറിയാൻ, എനോഷ് ജോസഫ്, ശരത്, ജോണ്ബോസ്കോ എന്നിവരാണ് അറസ്റ്റ് വരിച്ചത്.