ട്രെയിൻ വഴിതിരിച്ചു വിടും
Friday, December 13, 2019 11:36 PM IST
തിരുവനന്തപുരം: ആലപ്പുഴ-എറണാകുളം പാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇതുവഴി പോകുന്ന ചില ട്രെയിനുകൾ ഈ മാസം 15 മുതൽ ജനുവരി 13 വരെ വഴിതിരിച്ചുവിടുമെന്നു സതേണ്‍ റെയിൽവേ അറിയിച്ചു. മാംഗളൂർ -തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഈ മാസം 14, 15, 16, 17, 19, 20, 21, 22, 23, 26, 27, 28, 29, 30, 31, ജനുവരി രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, ഒൻപത്, 10, 11, 12 തീയതികളിൽ കായംകുളം ജംഗ്ഷനിൽ നിന്നും കോട്ടയം-എറണാകുളം ടൗണ്‍ വഴിയാകും സർവീസ് നടത്തുക.
ഹസ്രത് നിസാമുദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസ് ഈ മാസം 15, 17, 18, 22, 25, 29, 31 ജനുവരി ഒന്ന്, അഞ്ച്, ഏഴ്, എട്ട് തീയതികളിൽ എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂർ വഴിയാകും സർവീസ് നടത്തുക.
എംജിആർ ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ചെന്നൈ സെൻട്രലിൽ നിന്നും ഈ മാസം 17, 20, 27, 31 ജനുവരി മൂന്ന്, ഏഴ്, 10 തീയതികളിൽ എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂർ, കായംകുളം ജംഗ്ഷൻ വഴിയാകും സർവീസ് നടത്തുക.