ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് അവാര്‍ഡ് ദാനം 23ന്
Thursday, January 16, 2020 11:37 PM IST
കൊച്ചി: കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് സാമൂഹ്യ സേവനരംഗത്തു മികവുറ്റ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള നാലാമത് ചിറ്റിലപ്പിള്ളി സോഷ്യല്‍ സര്‍വീസ് എക്സലന്‍സ് അവാര്‍ഡ്ദാന ചടങ്ങ് 23നു പാലാരിവട്ടം ഹോട്ടല്‍ റിനൈയില്‍ നടക്കും. മൂന്നു വര്ഷത്തിലേറെക്കാലമെങ്കിലും സാമൂഹ്യ സേവനരംഗത്തു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളെയും സംഘടനകളെയുമാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന മികച്ച സാമൂഹ്യപ്രവര്‍ത്തകന്‍ ഒരു ലക്ഷം രൂപയും ഫലകവും മികച്ച സാമൂഹ്യസംഘടനയ്ക്കു രണ്ടു ലക്ഷം രൂപയും ഫലകവുമാണ് അവാര്‍ഡ്. സോഷ്യല്‍ സര്‍വീസ് അവാര്‍ഡുകള്‍ ഫൗണ്ടേഷന് ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഡയറക്ടര്‍ ഷീല കൊച്ചൗസേപ്പ് എന്നിവര്‍ ചേര്‍ന്നു വിതരണം ചെയ്യുമെന്നു ഫൗണ്ടേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് സ്ലീബാ അറിയിച്ചു.