കത്തോലിക്കാ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്
Thursday, January 16, 2020 11:40 PM IST
പയ്യന്നൂര്‍: മൃതസംസ്കാരത്തെ സംബന്ധിച്ച് സര്‍ക്കാർ ഇറക്കിയ ഓര്‍ഡിനന്‍സ് ക്രൈസ്തവ വിശ്വാസത്തിന് എതിരാണെന്നും ക്രൈസ്തവ ആചാരങ്ങളിന്മേലുള്ള കൈകടത്തലാണെന്നും കത്തോലിക്കാ കോൺഗ്രസ്. ഈ ഓര്‍ഡിനന്‍സ് നടപ്പാക്കാന്‍ യാതൊരുകാരണവശാലും അനുവദിക്കില്ലെന്ന് കാണിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
ഓര്‍ഡിനന്‍സ് പിന്‍വലിച്ചില്ലെങ്കില്‍ അതിശക്തമായ സമരപരിപാടികളുമായി കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തിറങ്ങുമെന്നും ഇവർ അറിയിച്ചു. കത്തോലിക്കാ കോണ്‍ഗ്രസിന്റെ അടിയന്തര വര്‍ക്കിംഗ് കമ്മിറ്റി യോഗം 19 ന് എറണാകുളം പിഒസിയില്‍ ചേര്‍ന്ന് സമരപരിപാടികള്‍ ആവിഷ്കരിക്കും.