രണ്ടു കേസുകൾ കൂടി എടുത്തു
Tuesday, January 21, 2020 12:24 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കരുണാലയ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ടു കാക്കനാട് മജിസ്ട്രേറ്റ് കോടതി രണ്ടു കേസുകൾ കൂടി എടുത്തു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, അതിരൂപത മുൻ പ്രൊക്യൂറേറ്റർ ഫാ. ജോഷി പുതുവ എന്നിവരെ പ്രതി ചേർത്തിട്ടുള്ള കേസിൽ മാർച്ച് 13നു ഹാജരാകാനാണു കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.