സെക്രട്ടേറിയറ്റ് മാർച്ച് ഫെബ്രുവരി 22ന്
Tuesday, January 21, 2020 12:24 AM IST
കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി ദ്രോഹ ഭരണഘടന വിരുദ്ധ സമീപനങ്ങൾക്കെതിരേ ഐഎൻടിയുസി കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ഫെബ്രുവരി 22നു രാവിലെ പത്തിനു നടക്കുന്ന മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.
പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 600 രൂപ മിനിമം വേതനം 700 രൂപയായി ഉയർത്തുക, പൊതുമേഖലാ സ്ഥാപനങ്ങളായ എച്ച്എടി, എച്ച്ഒസി, എഫ്എസിടി തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിസന്ധി ഉടൻ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നത്.