31നകം മസ്റ്ററിംഗ് പൂർത്തിയാക്കണം
Sunday, January 26, 2020 1:26 AM IST
തിരുവനന്തപുരം: കെട്ടിട നിർമാണ തൊഴിലാളിക്ഷേമ ബോർഡിൽനിന്നു പെൻഷൻ വാങ്ങുന്ന മുഴുവൻ പെൻഷൻകാരും (തിരുവനന്തപുരം ജില്ലാ ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവർ ഉൾപ്പെടെ) തുടർന്ന് പെൻഷൻ ലഭിക്കാനായി ജനുവരി 31നു മുൻപ് നിർബന്ധമായും മസ്റ്ററിംഗ് പൂർത്തിയാക്കണം.
മസ്റ്ററിംഗ് പരാജയപ്പെടുന്ന പെൻഷൻകാർ അക്ഷയയിൽനിന്നു ലഭിക്കുന്ന മസ്റ്ററിംഗ് പരാജയ സർട്ടിഫിക്കറ്റ്, ലൈഫ് സർട്ടിഫിക്കറ്റ് എന്നിവ 31നു മുൻപ് ജില്ലാ ഓഫീസിൽ ഹാജരാക്കണം.