കെഎച്ച്എസ്ടിയു സംസ്ഥാന സമ്മേളനം
Tuesday, January 28, 2020 12:53 AM IST
കൊച്ചി: കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂണിയന്റെ(കെഎച്ച്എസ്ടിയു) പത്തൊന്പതാം സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് ഇന്നു തുടക്കമാകും. ശിക്ഷക് സദനിൽ ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന സമ്മേളനം പി.ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് വഞ്ചി സ്ക്വയറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ടി.എ അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്യും. അഡ്വ. ജയശങ്കർ, കെ.എം. അബ്ദുൾ മജീദ് തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് ഏഴിന് നടക്കുന്ന സാംസ്കാരിക സമ്മേളനം സാബു ആരാക്കുഴ ഉദ്ഘാടനം ചെയ്യും.
29ന് 12ന് നടക്കുന്ന ഭരണഘടനാ സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജസ്റ്റീസ് കെമാൽ പാഷ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, കെ.ബാബു തുടങ്ങിയവർ പങ്കെടുക്കും. സമാപന സമ്മേളനം ഉച്ചയ്ക്കു രണ്ടിന് ഇ.ടി. മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് ഭരണഘടനാ സംരക്ഷണ സദസും ഭരണഘടനാ സംരക്ഷണ റാലിയും നടക്കും.