കൊറ്റന്പത്തൂർ കാട്ടുതീ മനുഷ്യനിർമിതം: ഡിഎഫ്ഒ
Tuesday, February 18, 2020 1:31 AM IST
ചെറുതുരുത്തി: ദേശമംഗലം കൊറ്റന്പത്തൂർ വനമേഖലയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കാട്ടുതീ മനുഷ്യനിർമിതമെന്നു പീച്ചി ഡിഎഫ്ഒ രാജേഷ്. പ്രദേശത്തു സന്ദർശനം നടത്തിയ ശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. കാട്ടുതീ നിയന്ത്രണവിധേയമായതായും കാറ്റു കൂടിയതു വിനയായെന്നും അദ്ദേഹം പറഞ്ഞു.
വനത്തിനുള്ളിലേക്കു തീ പടർന്നതു ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി പാട്ടത്തിനെടുത്ത പ്രദേശത്തുനിന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്.
അവരോടു വിശദീകരണം ചോദിച്ചിട്ടുണ്ട്. മനഃപൂർവമോ അല്ലാതെയോ തീയിട്ടതിനാണ് കേസെടുത്തിട്ടുള്ളത്. ഇതേ പ്രദേശത്തുനിന്നു മുന്പും ഇത്തരത്തിൽ തീ പടർന്നിരുന്നതു ശ്രദ്ധയിൽപെട്ടിരുന്നതായും ഡിഎഫ്ഒ പറഞ്ഞു.