മൗണ്ട് സെന്റ് തോമസില്‍ സുറിയാനി ഭാഷാ കോഴ്സ്
Wednesday, February 19, 2020 12:02 AM IST
കൊച്ചി: കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മാര്‍ വാലാഹ് സിറിയക് അക്കാഡമിയുടെ സുറിയാനി ഭാഷാ ബേസിക് കോഴ്സ് ഏപ്രില്‍ 20 മുതല്‍ 25 വരെ നടക്കും. സുറിയാനി ഭാഷയിലെ വ്യാകരണം, ഗ്രന്ഥങ്ങള്‍, സാഹിത്യം എന്നിവ പരിചയപ്പെടുത്തുന്നതാണു കോഴ്സ്.
രാവിലെ 9.30 മുതല്‍ വൈകിട്ട് നാലു വരെയാണു ക്ലാസുകള്‍. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും lr [email protected], lrcsyromalabar @gmail.com എന്ന ഇമെയില്‍ ബന്ധപ്പെടണമെന്നു മാര്‍ വാലാഹ് സിറിയക് അക്കാഡമി ഡയറക്ടര്‍ റവ. ഡോ. ജോജി കല്ലിങ്കല്‍ അറിയിച്ചു.