ഡോ. എസ്. രജനിക്കു സ്വർണമെഡൽ
Wednesday, February 19, 2020 12:02 AM IST
കൊച്ചി: ഓൾ കേരള ഗൈനക്കോളജി ഡോക്ടർമാരുടെ കോട്ടയത്തു നടന്ന കോണ്‍ഫറൻസിൽ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡിഎൻബി വിദ്യാർഥിനി ഡോ.എസ്. രജനിക്ക് ഏറ്റവും മികച്ച പേപ്പർ അവതരണത്തിൽ സ്വർണമെഡൽ ലഭിച്ചു.
കേരളത്തിലെ നൂറോളം ആശുപത്രികളിലെ ഡോക്ടർമാരിൽ നിന്നാണ് ഡോ. രജനി സ്വർണ മെഡലിന് അർഹയായതെന്ന് എൽഎഫ് ആശുപത്രി ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എലിസബത്ത് ജേക്കബ് പറഞ്ഞു. ‘പ്രസവ സമയത്തുളള രക്തസ്രാവം നിയന്ത്രിക്കാനുളള മരുന്നുകളുടെ പഠനം’ എന്നതായിരുന്നു വിഷയം. ഡോ. രജനിയെയും മറ്റൊരു വിഷയം അവതരിപ്പിച്ച ഡോ. മോഹന പ്രിയയെയും ആശുപത്രി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ അഭിനന്ദിച്ചു.