പോലീസ് ഉദ്യോഗസ്ഥർക്ക് ഓഫ് ഇല്ലെങ്കിൽ അലവൻസ്
Thursday, February 20, 2020 11:33 PM IST
തിരുവനന്തപുരം: വിവിധ യൂണിറ്റുകളിൽ സേവനം അനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഡേ ഓഫ് അനുവദിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഡേ ഓഫ് അലവൻസ് കൃത്യമായി നൽകേണ്ടതാണെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ യൂണിറ്റ് മേധാവിമാർക്ക് നിർദേശം നൽകി. സേനാംഗങ്ങൾക്ക് കഴിവതും ഡേ ഓഫ് അനുവദിക്കാൻ യൂണിറ്റ് മേധാവിമാർ ശ്രമിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.