സാമൂഹ്യ പ്രവർത്തക അവാർഡ്
Thursday, February 20, 2020 11:35 PM IST
കോട്ടയം: സാമൂഹ്യ പ്രവർത്തന രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളുടെ പിന്നിൽ നിൽക്കുന്ന പങ്കാളിക്കായി സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് അവാർഡ് സമ്മാനിക്കും. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മുന്നിൽ നിൽക്കുന്ന വ്യക്തി പൊതുമുതലായി മാറുന്പോൾ അവർക്ക് ഉൗർജം പകർന്നു കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുന്നവരെ ഉദ്ദേശിച്ചാണ് അവാർഡ് നൽകുന്നത്.
സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ രക്ഷാധികാരിയായിരുന്ന മെഡിക്കൽ മിഷൻ സിസ്റ്റർ മൈക്കിൾ തകിടിയേലിന്റെ ഓർമ നിലനിർത്താനായി എല്ലാ വർഷവും നൽകുന്നതാണ് അവാർഡ്. ഓരോ ജില്ലയിൽനിന്നും ഓരോരുത്തരെ തെരഞ്ഞെടുത്ത ശേഷം ഇതിൽ നിന്നൊരാളെ ജഡ്ജിംഗ് പാനൽ കണ്ടെത്തും. അവാർഡിനായി സ്ഥാപനത്തിനോ സ്ഥാപനവുമായി ബന്ധപ്പെട്ടവർക്കോ അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 10.